മുത്തൂറ്റ് ഫിനാന്‍സിന് 4,468 കോടി അറ്റാദായം
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 22 ശതമാനം വര്‍ധിച്ച് 4,468 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം 4050 കോടിയായി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 3,474 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 1056 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവിൽ ഇത് 903 കോടി രൂപയായിരുന്നു. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തനലാഭം 17 ശതമാനം വര്‍ധിച്ച് 1,424 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവിൽ ഇത് 1,216 കോടി രൂപയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ മുന്‍ സാമ്പത്തികവര്‍ഷം 71,497 കോടി രൂപയായിരുന്നത് 25 ശതമാനം വർധിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം 89,079 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 75827 കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലുമായി. നികുതിക്കുശേഷമുള്ള സംയോജിത ലാഭം 22 ശതമാനം വളര്‍ച്ചയോടെ 4468 കോടി രൂപയിലെത്തിയെന്ന് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. പുതിയ ഉപഭോക്താക്കള്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പ 16,415 കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്വര്‍ണപ്പണയ രംഗത്തെ ഏറ്റവും വിശ്വസനീയ പങ്കാളി എന്ന തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു ഇതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Source link