ന്യൂയോര്‍ക്ക്: മോഡലും നടിയുമായ സ്റ്റോമി ഡാനിയേല്‍സുമായുള്ള അവിഹിതബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമുള്ള കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്നു മാൻഹാട്ടൻ ഗ്രാൻഡ് ജൂറി. ട്രംപിനെതിരേ ചുമത്തിയ 34 ആരോപണങ്ങളിലും കുറ്റക്കാരനാണെന്നും ജൂറി കണ്ടെത്തി. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. ഇതോടെ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ് (പദവി ഒഴിഞ്ഞതോ, അധികാരത്തിലിരിക്കുന്നതോ) എന്ന കുപ്രസിദ്ധിയാണ് ട്രംപിനുണ്ടായിരിക്കുന്നത്. നടിയും മോഡലുമായ സ്റ്റോമി ഡാനിയേൽസുമായി (സ്റ്റെഫാനി ഗ്രിഗറി ക്ലിഫോർഡ്) ട്രംപിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തോടു ബന്ധപ്പെട്ടതാണു കേസ്.
Source link