പതിവ് യോഗം; ശുപാർശ നൽകിയില്ല

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായുള്ള പതിവ് യോ​ഗം മാത്രമാണ് കഴിഞ്ഞയാഴ്ച ചേർന്നതെന്നും മദ്യനയവുമായി ഇതിന് ബന്ധമില്ലെന്നും ടൂറിസം ഡയറക്ടർ ചുമതലയുള്ള ശിഖ സുരേന്ദ്രൻ വ്യക്തമാക്കി.
വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസങ്ങൾ, ടൂറിസം വ്യവസായമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയം. ഇതുമായി ബന്ധപ്പെട്ട് ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ സർക്കാരിലേക്ക് നൽകിയിട്ടില്ല. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിലൊന്ന് ഉൾപ്പെടുത്തിയിരുന്നു. ഇത് ദുർവ്യാഖ്യാനം ചെയ്താണ് വ്യാജപ്രചാരണമെന്നും ശിഖ സുരേന്ദ്രൻ പറഞ്ഞു.


Source link
Exit mobile version