WORLD
യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍; പദ്ധതി നടപ്പിലാക്കുക മൂന്ന് ഘട്ടങ്ങളില്‍

ഗാസ: യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല മുന്നോട്ട് വെച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെടുന്നു. ആറാഴ്ച നീളുന്നതാണ് ആദ്യ ഘട്ടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ എല്ലായിടങ്ങളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറും.ഗാസയില്‍ 600-ഓളം ട്രക്കുകളെത്തിക്കാനും മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും.
Source link