ലണ്ടനിൽനിന്ന് 100 ടണ്‍ സ്വർണം തിരികെയെത്തിച്ച് ഇന്ത്യ
മുംബൈ: ബ്രിട്ടനിൽ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വർണം ഇന്ത്യയിൽ തിരികെയെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 1991ലെ സാന്പത്തിക പ്രതിസന്ധിക്കാലത്തിനുശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സ്വർണം പിൻവലിക്കലാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിലുണ്ടായിരുന്ന സ്വർണമാണിത്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണശേഖരത്തിൽ 27.46 ടണ്ണിന്റെ വർധനയുണ്ടായി. ഇതിൽ 24 ടണ്ണും കഴിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വാങ്ങിയതാണ്. 2023 സാന്പത്തികവർഷത്തിൽ 16 ടണ്‍ മാത്രമാണ് ഇന്ത്യ വാങ്ങിയത്. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 822 ടണ്ണാണ് ഇന്ത്യയുടെ സ്വർണശേഖരം. നേരത്തേ, ഇന്ത്യയുടെ സ്വർണശേഖരത്തിന്റെ ഭൂരിഭാഗവും വിദേശത്താണു സൂക്ഷിച്ചിരുന്നത്. 100 ടണ്‍ തിരിച്ചുകൊണ്ടുവന്നതോടെ ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ആകെ സ്വർണത്തിന്റെ അളവ് 408 ടണ്ണായി. ഇപ്പോൾ വിദേശത്തും സ്വദേശത്തും ഇന്ത്യ സൂക്ഷിച്ചിരിക്കുന്ന സ്വർണം ഏറെക്കുറെ തുല്യമാണ്. 413.79 ടണ്‍ സ്വർണമാണ് ഇപ്പോൾ ഇന്ത്യയുടേതായി വിദേശത്തുള്ളതെന്നു റിസർവ് ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിൽനിന്നു സ്വർണം പിൻവലിച്ചെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും ഇന്ത്യ സ്വർണം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നാണു സൂചന. സാന്പത്തിക അവലോകന നടപടികളുടെ ഭാഗമായും വിദേശനിക്ഷേപം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്തുമാണ് സ്വർണം രാജ്യത്തേക്കു തിരിച്ചെത്തിച്ചതെന്നാണ് ആർബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. സമീപഭാവിയിൽ കൂടുതൽ സ്വർണം രാജ്യത്തു തിരിച്ചെത്തിക്കാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിക്കുന്നു. സാന്പത്തികപ്രതിസന്ധി മറികടക്കാനായി 1991ൽ അന്നത്തെ ചന്ദ്രശേഖർ സർക്കാർ ഐഎംഎഫിൽ 47 ടണ്‍ സ്വർണം പണയംവച്ചിരുന്നു. പിന്നീട്, സാന്പത്തികരംഗം ശക്തിപ്രാപിച്ചതോടെ വിദേശത്ത് ഇന്ത്യ നിക്ഷേപങ്ങൾ ആരംഭിച്ചു. 2010ൽ അന്നത്തെ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ഐഎംഎഫിൽനിന്ന് ഇന്ത്യ 200 ടണ്‍ സ്വർണം വാങ്ങി. പിന്നീടുള്ള ഓരോ വർഷവും ഈ നിക്ഷേപം തുടർന്നു. 2023ൽ ഇന്ത്യയുടെ സ്വർണനിക്ഷേപം 794.6 ടണ്ണും 2024ൽ 822.1 ടണ്ണുമായി. വില കുത്തനെ വർധിക്കുകയാണെങ്കിലും, 2019 മാർച്ചിനുശേഷം ഇന്ത്യ 204 ടണ്‍ സ്വർണം നിക്ഷേപത്തോടു കൂട്ടിച്ചേർത്തിട്ടുണ്ട്. സമീപവർഷങ്ങളിൽ ഇന്ത്യയുടെ സ്വർണശേഖര വർധന വര്‍ഷം, സ്വര്‍ണശേഖരം (ടണ്ണില്‍) 2018-2019 618.2 2019-2020 661.4 2020-2021 695.3 2021-2022 760.4 2022-2023 794.6 2023-2024 822.1 എന്തുകൊണ്ട്? വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ ഇന്ത്യയിൽത്തന്നെ സ്വർണം സൂക്ഷിക്കാമെന്നതാണു സ്വർണം തിരികെ കൊണ്ടുവരാനുള്ള കാരണങ്ങളിലൊന്ന്. കരുതൽ വിദേശശേഖരം കഴിവതും ഇന്ത്യയിൽത്തന്നെ സൂക്ഷിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനവും ലോജിസ്റ്റിക്സ് കാരണങ്ങളും ഈ നീക്കത്തിനു പിന്നിലുണ്ട്. ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയിന്മേലുള്ള റിസർവ് ബാങ്കിന്റെ വിശ്വാസമാണു പുതിയ നീക്കത്തിനു പിന്നിലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയും പടിഞ്ഞാറൻ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടായാൽ സ്വർണശേഖരം ഇന്ത്യയിൽ എത്തിക്കുന്നത് എളുപ്പമാകില്ലെന്ന വിലയിരുത്തലും സ്വർണം തിരിച്ചെത്തിക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ടാകാം. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, അമേരിക്ക റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ 2022-23ൽ നിരവധി രാജ്യങ്ങൾ വിദേശരാജ്യങ്ങളിലെ സ്വർണശേഖരം തിരികെയെടുത്തിരുന്നു. പരന്പരാഗതമായി പല രാജ്യങ്ങളുടെയും സ്വർണശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലോക്കറുകളിലാണു സൂക്ഷിക്കുന്നത്. കൃത്രിമ വിലക്കയറ്റം? ചൈനയിലെയും ഇന്ത്യയിലെയും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതു കാരണമാണ്, രാജ്യാന്തരവിപണിയിൽ സ്വർണത്തിന്റെ വില റോക്കറ്റ് പോലെ കുതിക്കുന്നതെന്നു വേൾഡ് ഗോൾഡ് കൗണ്‍സിൽ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ സാന്പത്തികവർഷത്തിൽ ആഗോളതലത്തിൽ വിറ്റുപോയ സ്വർണത്തിന്റെ മൂന്നിലൊന്നും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വാങ്ങിയതാണ്. ആഗോളതലത്തിൽ വെല്ലുവിളികളും സംഘർഷങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ, കരുതൽ നാണ്യശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സ്വർണത്തിൽ കൂടുതൽ നിക്ഷേപിക്കുന്നതെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യയുടെ 65,000 കോടി ഡോളർ വരുന്ന കരുതൽ നാണ്യശേഖരത്തിൽ ഭൂരിഭാഗവും യുഎസ് ട്രഷറി ബില്ലുകൾ പോലുള്ള ഗവണ്മെന്റ് സെക്യൂരിറ്റികളിലാണ്. സ്വർണം ആകെ നാണ്യശേഖരത്തിന്റെ 15 ശതമാനമേ വരൂ.

Source link