ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ ഇലോണ്‍ മസ്‌ക് യുഎസിന്റെ ഉപദേഷ്ടാവായേക്കും- റിപ്പോര്‍ട്ട്


ഒരു വ്യവസായി എന്നതിലുപരി ആഗോള വിഷയങ്ങളില്‍ നിരന്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുള്ള വ്യക്തികളിലൊരാളാണ് ഇലോണ്‍ മസ്‌ക്. ഒരു നയതന്ത്ര പ്രതിനിധിയെ പോലെ ലോകത്തെ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, വ്യാവസായിക രംഗത്തെ നേതാക്കളുമായി നിരന്തര കൂടിക്കാഴ്ചകള്‍ നടത്തുന്ന വ്യക്തി. ഇപ്പോഴിതാ ഇലോണ്‍ മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയമാനം കൈവരാന്‍ പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലോണ്‍ മസ്‌കിനെ വൈറ്റ്ഹൗസിന്റെ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് മസ്‌കും ട്രംപും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Source link

Exit mobile version