എഴുകോൺ: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഉന്നത ബിരുദത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയാളി ഡോക്ടർ. ഡൽഹി എയിംസിൽ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ റസിഡന്റായ ഡോ. എ.കെ. കൃപനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടൻസ് സൂപ്പർ സ്പെഷ്യാലിറ്റിയിലെ (ഐ.എൻ.ഐ-എസ്.എസ്) പ്ലാസ്റ്റിക്ക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗത്തിൽ ഉന്നതവിജയം സ്വന്തമാക്കിയത്.
പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയവർക്ക് ഡി.എം, എം.സി.എച്ച്, എം.ഡി എന്നീ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള പരീക്ഷയാണിത്. രാജ്യത്താകെ 28 സീറ്റുകളാണ് ഈ കോഴ്സുകൾക്കുള്ളത്.
കരീപ്ര പഞ്ചായത്തിലെ ഉളകോട് ആറ്റുവാരത്ത് വീട്ടിൽ എസ്. കോമളന്റെയും ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം) എ.സുജയുടെയും മകനാണ്.
ഡൽഹി എയിംസിൽ മെഡിക്കൽ ജനറ്റിക്സിൽ ഡി.എം കോഴ്സ് ചെയ്യുന്ന ഡോ. ദേവി ശരണ്യയാണ് ഭാര്യ. മകൻ: സിദ്ധ് ശങ്കർ കൃപൻ.
Source link