KERALAMLATEST NEWS

സ്വാശ്രയ കോളേജുകളിൽ വിലക്കയറ്റം നോക്കി മെഡിക്കൽ ഫീസ് കൂട്ടും

 വിലസൂചിക മാനദണ്ഡം

 വർഷം തോറും ഫീസ് കൂടും

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് ഇനിമുതൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസും കൂടും. കേന്ദ്രസർക്കാർ വർഷംതോറും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ നിരക്കിന് അനുസൃതമായി എം.ബി.ബി.എസ് ഫീസ് കൂട്ടാമെന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം ഇക്കൊല്ലം മുതൽ കേരളത്തിൽ നടപ്പാക്കും.

വിലക്കയറ്റ സൂചിക മിക്ക വർഷങ്ങളിലും ഉയരാറുണ്ട്. ഫീസും അതിനനുസരിച്ച് വർദ്ധിക്കും. വർഷംതോറും ഫീസ് കൂട്ടുന്നത് വിദ്യാർത്ഥികൾക്ക് വൻ ബാദ്ധ്യതയാകും. ഫീസ് വർദ്ധന എത്രശതമാനം വരെ എന്നതിൽ വ്യക്തത വന്നിട്ടില്ല.

വിലസൂചിക മാനദണ്ഡമാക്കുന്നതോടെ റിട്ട.ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഫീസ് നിർണയ സമിതിക്കു മുമ്പാകെ വരവുചെലവ് കണക്കുകൾ ഹാജരാക്കാതെ എല്ലാ വർഷവും ഫീസുയർത്താൻ സ്വാശ്രയ കോളേജുകൾക്ക് കഴിയും. വിലസൂചിക പ്രകാരമുള്ള വർദ്ധനയ്ക്ക് അനുമതി തേടിയാൽ മതി.

ഉപഭോക്തൃ വിലസൂചികയിൽ ജനുവരിയിൽ കേരളത്തിൽ 4.4 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ദേശീയ തലത്തിൽ 5.1ശതമാനവും.

മോഡേൺ ഡെന്റൽ കോളേജ് കേസിൽ സുപ്രീംകോടതി ഉത്തരവനുസരിച്ച്, ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് മൂന്നുവർഷത്തേക്ക് പുതുക്കാൻ പാടില്ലെന്നാണ്. എന്നാൽ വിലക്കയറ്റത്തോത് പരിഗണിച്ചാൽ ഡെന്റൽ ഫീസും വർഷാവർഷം കൂട്ടാനാകും.

നിലവിൽ പ്രവർത്തനച്ചെലവ്, വരവുചെലവ് കണക്കുകളടക്കം രേഖകൾ ഫീസ് നിർണയ സമിതി മുന്നിൽ ഹാജരാക്കണം. തുടർന്ന് ഹിയറിംഗ് നടത്തിയാണ് പുനർനിർണയിക്കുന്നത്. പലപ്പോഴും കള്ളക്കണക്കുകളും ഹാജരാക്കാറുണ്ട്.

ഇപ്പോൾ ഫീസ് വർദ്ധന

3 കൊല്ലത്തിലൊരിക്കൽ

1.നിലവിൽ സ്വാശ്രയ കോളേജുകളിൽ വിദഗ്ദ്ധ സമിതി നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കുന്നത്. മൂന്നുവർഷത്തിലൊരിക്കലാണ് ഫീസ് പുനർനിർണയിക്കുക

2.പകുതി സീറ്റുകളിൽ സർക്കാർ ഫീസേ ഈടാക്കാവൂ എന്ന് മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചതോടെ അതൊഴിവാക്കപ്പെട്ടു

2745

സ്വാശ്രയ സീറ്റുകൾ

1455

സർക്കാർ സീറ്റുകൾ

നിലവിലെ ഫീസ്

(ഒരു വർഷം)

സ്വാശ്രയം (85%സീറ്റ്):

6.61- 7.65 ലക്ഷം,

86,600വരെ

സ്‌പെഷ്യൽ ഫീസ്

എൻ.ആർ.ഐ

(15% സീറ്റ് ):

20 ലക്ഷം

ഗവ. മെഡി. കോളേജുകളിൽ

27,580രൂപ


Source link

Related Articles

Back to top button