ടെഹ്റാൻ: ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു നടപടിക്രമങ്ങൾ ആരംഭിച്ചു. അടുത്തമാസം അവസാനമാണ് തെരഞ്ഞെടുപ്പ്. മത്സരാർഥികൾക്കു രജിസ്റ്റർ ചെയ്യാനുള്ള അഞ്ചുദിവസ കാലാവധി ഇന്നലെ ആരംഭിച്ചു. യോഗ്യതയുള്ള സ്ഥാനാർഥികളെ ഗാർഡിയൻ കൗൺസിൽ നിശ്ചയിക്കും. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മൊക്ബർ, മുൻ സ്പീക്കറും പരമോന്നത നേതാവ് ഖമനെയ് യുടെ ഉപദേശകനുമായ അലി ലാറിജാനി മുതലായവർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്.
Source link