ആഥൻസ്: യൂറോപ്പ കോണ്‍ഫറൻസ് ലീഗ് കിരീടം ഗ്രീക്ക് ടീമായ ഒളിന്പിയാകോസ് സ്വന്തമാക്കി. ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയെയാണ് ഒളിന്പിയാകോസ് കീഴടക്കിയത്, 1-0. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 116-ാം മിനിറ്റിൽ മൊറോക്കൻ സ്ട്രൈക്കർ അയൂബ് എൽ കാബിയുടെ വകയായിരുന്നു ഒളിന്പിയാകോസിന്റെ വിജയഗോൾ. യുവേഫ ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഗ്രീക്ക് ക്ലബ്ബാണ് ഒളിന്പിയാകോസ്. യുവേഫ ക്ലബ് ചാന്പ്യൻഷിപ്പ് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റിക്കാർഡ് എൽ കാബിയും സ്വന്തമാക്കി (11). ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, റഡമേൽ ഫൽക്കാവോ എന്നിവരുടെ പേരിലുണ്ടായിരുന്ന 10 ഗോൾ എന്ന റിക്കാർഡാണ് എൽ കാബി തിരുത്തിയത്.
Source link