പല കൂറുകാർക്കും ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ചിലർക്ക് ഇന്ന് തൊഴിൽ മേഖലയിൽ നേട്ടമുണ്ടാകുമ്പോൾ മറ്റു ചിലർക്ക് ഇന്ന് ബിസിനസിൽ നിന്ന് വരുമാനം മെച്ചപ്പെടും. വിദേശത്ത് പോകാൻ ആഗ്രഹിച്ചിരുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ചില രാശികളിൽ വിദ്യാർത്ഥികൾക്കും ഇന്ന് നല്ല ദിവസമാണ്. ഈ കൂരിക്കുള്ള ജോലിക്കാർക്ക് സ്ഥലംമാറ്റ സംബന്ധമായ ഉത്തരവ് ലഭിക്കാനിടയുണ്ട്. ഓരോ രാശിക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കുക നിങ്ങളുടെ വിശദമായ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് ഒരു സുപ്രധാന ദിവസമാകാനിടയുണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസം ജോലി എന്നിവ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തീരുമാനം എടുത്തേക്കാം. വളരെക്കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നൽകും. നിങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും പൊതുക്ഷേമത്തെക്കുറിച്ച് അന്വേഷിക്കും. ഇന്ന് യാത്രയ്ക്ക് അവസരമുണ്ട്. സഹോദരങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇന്ന് പുതിയതായി എന്തെങ്കിലും ആരംഭിക്കാനിടയുണ്ട്.Also read: ജൂൺ 1 മുതൽ തലവര തെളിയുന്ന 9 നക്ഷത്രക്കാർഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായി നീങ്ങിയാൽ ജോലികളെല്ലാം വേഗത്തിൽ ചെയ്ത് തീർക്കാൻ സാധിക്കും. കുടുംബ പ്രശ്നങ്ങളിൽ വിവേകത്തോടെ ഇടപെടുക. വാഹനയോഗം ഉണ്ട്. വിദേശ യാത്രയ്ക്ക് ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരം ലഭിച്ചേക്കാം. ജീവിത പങ്കാളിയെ സർപ്രൈസ് ചെയ്യാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാനിടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അതിന് മികച്ച അവസരം ലഭിക്കുന്നതാണ്.Also read: ജൂൺ 1 മുതൽ ലക്ഷ്മീനാരായണ യോഗം തേടിയെത്തും രാശിക്കാർമിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് ഇന്ന് പല മേഖലകളിലും പുരോഗതി ഉണ്ടാകും. വീട്ടിൽ ഇന്ന് സുഹൃത് സന്ദർശനത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ തെറ്റുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. ചില സുഹൃത്തുക്കൾ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇന്ന് എല്ലാവരോടും വളരെ ചിന്താപൂർവം സംസാരിക്കണം. മാതാപിതാക്കൾക്കൊപ്പം ചെലവിടാൻ ദിവസത്തിന്റെ കുറച്ച് സമയം നീക്കിവെക്കും. നിങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം കണ്ടെത്തുന്നത് നല്ലതാണ്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് ഇന്ന് സമൂഹത്തിൽ ചില സ്ഥാനങ്ങൾ ലഭിച്ചേക്കും. ബഹുമാനം വർധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ ഇന്ന് സജീവമായി പങ്കെടുക്കും. ജോലിക്കാരായ ചിലർക്ക് സ്ഥലംമാറ്റം കിട്ടാൻ സാധ്യതയുണ്ട്. സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട ചില കാര്യങ്ങൾ ആസൂത്രണം ചെയ്‌തേക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് പരിഹരിക്കാൻ സാധിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് വളരെ ആലോചിച്ച് മാത്രം തീരുമാനം എടുക്കുക. ചില സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്തേണ്ടി വരും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വ്യാപാരത്തിൽ നിന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കും. ചില തീരുമാനങ്ങൾ വീട്ടിലെ മുതിർന്നവരുടെ കൂടെ ആലോചിച്ച ശേഷം എടുക്കുക.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർ ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക വേദനകൾ വഷളാകാൻ സാധ്യതയുണ്ട്. പണം കടം കൊടുത്തിട്ടുള്ള ആളുകളോട് സൗമ്യമായി പെരുമാറാൻ ശ്രദ്ധിക്കുക. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് മുമ്പ് ഇരുപക്ഷവും കേൾക്കുക. വ്യക്തിപരമായാ കാര്യങ്ങൾക്കായി കുറച്ച് സമയം മാറ്റി വെച്ചേക്കാം. ജോലിസ്ഥലത്ത്, നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാൻ സാധിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് വളരെയധികം ഗുണകരമായ ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. ലാഭമുണ്ടാക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടും. വ്യക്തിപരമായ കാര്യങ്ങൾ പുറത്തുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കൾക്കൊപ്പം ചില വിനോദ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. സന്താനങ്ങളുടെ ജോലിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)അപകട സാധ്യതയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. തീരുമാനം എടുക്കാനുള്ള കഴിവ് പൂർണ്ണമായും ഉപയോഗപ്പെടുത്താൻ സാധിക്കും. സ്ഥിരാവരുമാനത്തിൽ ജോലി ചെയ്യുന്നവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി നിർവഹിക്കുന്നതാണ്. എന്ത് ഇടപാടുകളിലും വ്യക്തത വരുത്താൻ ശ്രദ്ധിക്കുക. മുതിർന്നവർ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറിലെ വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സമ്മർദ്ധകരമായ സാഹചര്യങകിൽ ജിന്ന് ആശ്വാസമുണ്ടാകും. ചില പഴയകാല സുഹൃത്തുക്കളെ കാണാൻ സാധിക്കും. തൊഴിൽ മേഖലയിൽ കഠിനാദ്ധ്വാനം കൂടുതലായി വേണ്ടി വരും. ലക്ഷ്യത്തിലേക്കെത്താൻ നന്നായി പരിശ്രമം വേണ്ടി വരും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ചില ജോലികൾ വളരെ വേഗം പൂർത്തിയാക്കാൻ സാധിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നനലിൽ നിന്ന് ആശ്വാസം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢപ്പെടും. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും അവസരമുണ്ടാകും. ബിസിനസിൽ ധൃതി പിടിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം. പ്രധാന ജോലികളിലെല്ലാം പൂർണ്ണ ശ്രദ്ധ നൽകുക. കുട്ടികളുമായി ചെലവിടാൻ സമയം കണ്ടെത്തണം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. സഹോദര ബന്ധം ദൃഢപ്പെടും. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ ലഭിച്ചേക്കും. വിദേശത്ത് നിന്ന് ഇറക്കുമതി-കയറ്റുമതി ബിസിനസ്സ് ചെയ്യുന്നവർ ശ്രദ്ധിക്കണം. ലക്ഷ്യത്തിലെത്താൻ കഠിന പ്രയത്നം നടത്തേണ്ടതുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)കുടുംബാംഗങ്ങളും ബന്ധുക്കളുമായും ഉള്ള ബന്ധം ദൃഢമാകും. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ലഭിക്കാനിടയുണ്ട്. വ്യക്തിപരമായ ജീവിതത്തിൽ ചില ദാമ്പത്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. മാതാവിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
Source link