മാലിന്യം വിതറിയതിനു പിന്നാലെ മിസൈൽ വിക്ഷേപണവും
സീയൂൾ: ബലൂണിൽ മാലിന്യം വിതറിയതിനു പിന്നാലെ ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം. ഇന്നലെ പത്തോളം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് അവർ ദക്ഷിണകൊറിയൻ സമുദ്രാതിർത്തിയിലേക്കു തൊടുത്തത്. ഇവ 350 കീലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണകൊറിയൻ സൈനികവൃത്തങ്ങൾ പറഞ്ഞു. ദക്ഷിണകൊറിയയും ജപ്പാനും ഉത്തരകൊറിയൻ നടപടിയെ അപലപിച്ചു. മിസൈൽ നിർമാണത്തിലും ഉപഗ്രഹ വിക്ഷേപണത്തിലും ഉത്തരകൊറിയയ്ക്ക് റഷ്യൻ സാങ്കേതിക സഹായം ലഭിക്കുന്നതായി സംശയമുണ്ട്. കഴിഞ്ഞദിവസം ഉത്തരകൊറിയ മൃഗവിസർജ്യങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ഇരുനൂറിലധികം ബലൂണുകളിലായി ദക്ഷിണകൊറിയയിലുടനീളം വിതറിയിരുന്നു.
Source link