ഫ്ളോറിഡ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടിയെങ്കിലും അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു തോൽവി. 2024 സീസണിൽ ഇന്റർ മയാമിയുടെ മൂന്നാം തോൽവിയാണ്. മെസി ഇറങ്ങിയിട്ടും മയാമി തോൽക്കുന്ന ആദ്യ മത്സരമായിരുന്നു. അറ്റ്ലാന്റ യുണൈറ്റഡ് 3-1ന് ഇന്റർ മയാമിയെ കീഴടക്കി. മെസിയുടെ ഗോൾ 62-ാം മിനിറ്റിലായിരുന്നു. ഫിഫ 2022 ലോകകപ്പിൽ അർജന്റീന 1-2ന് സൗദി അറേബ്യക്കു മുന്നിൽ തലകുനിച്ചശേഷം മെസി ഗോൾ നേടിയിട്ടും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുന്നത് ഇതാദ്യമാണ്. ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ ഇന്റർ മയാമി 17 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 പോയിന്റുള്ള അറ്റ്ലാന്റ 12-ാം സ്ഥാനത്താണ്.
Source link