കാൾസനെ വീഴ്ത്തി പ്രജ്ഞാനന്ദ

സ്റ്റാവഞ്ചർ (നോർവെ): ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യൻ കൗമാര ചെസ് സൂപ്പർ താരം ആർ. പ്രജ്ഞാനന്ദ. നോർവെ ചെസ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദ കാൾസനെ അട്ടിമറിച്ചത്. അഞ്ച് തവണ ലോകചാന്പ്യനായ കാൾസന് എതിരേ ക്ലാസിക്കൽ ചെസിൽ പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണ്. ജയത്തോടെ പ്രജ്ഞാനന്ദ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 5.5 പോയിന്റാണ് ഇന്ത്യൻ താരത്തിന്. 37 നീക്കത്തിൽ കാൾസനെ പ്രജ്ഞാനന്ദ തോൽപ്പിച്ചു. അതേസമയം, പ്രജ്ഞാനന്ദയോട് പരാജയപ്പെട്ട കാൾസൻ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് പതിച്ചു. അമേരിക്കയുടെ ഫാബിയാനൊ കരുവാന (5), ഹികാരു നാകാമുറ (4) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. വനിതാ വിഭാഗത്തിൽ ആർ. വൈശാലി യുക്രെയ്ന്റെ അന്ന മുസിചുക്കിനെ കീഴടക്കി ഒന്നാം സ്ഥാനത്ത് തുടരുന്നു. 5.5 പോയിന്റാണ് പ്രജ്ഞാനന്ദയുടെ സഹോദരിയായ വൈശാലിക്ക്.
Source link