ജോക്കോവിച്ച്, സബലെങ്ക മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ മുൻനിര താരങ്ങളായ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ്, ഡാനിൽ മെദ്വദേവ്, ബെലാറൂസിന്റെ അരീന സബലെങ്ക, പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ. പുരുഷ സിംഗിൾസിൽ ഒന്നാം സീഡായ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ സ്പെയിനിന്റെ റോബർട്ടോ കാർബല്ലെസ് ബെയ്നയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ: 6-4, 6-1, 6-2. നാലാം സീഡായ സ്വരേവ് 7-6 (7-4), 6-2, 6-2ന് ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ രണ്ടാം റൗണ്ടിൽ മറികടന്നു. രണ്ടാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ 6-4, 6-2, 6-2ന് ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്കറ്റിനെ തോൽപ്പിച്ചു. സെർബിയയുടെ മിയോമിർ കെക്മാനോവിച്ചിനെതിരേ 1-6, 0-5 എന്ന നിലയിൽ മുന്നിട്ട് നിൽക്കേ റഷ്യയുടെ മെദ്വദേവിന് വാക്കോവർ ലഭിച്ചു. വനിതാ സിംഗിൾസിൽ രണ്ടാം സീഡായ അരീന സബലെങ്ക നേരിട്ടുള്ള സെറ്റിന് ജപ്പാന്റെ മൊയുക ഉചിജിമയെ കീഴടക്കി. സ്കോർ: 6-2, 6-2. ജപ്പാന്റെ നവോമി ഒസാക്കയുടെ വെല്ലുവിളി അതിജീവിച്ച് ഒന്നാം നന്പറായ ഷ്യാങ്ടെക്കും മൂന്നാം റൗണ്ടിലെത്തി. സ്കോർ: 7-6 (7-1), 1-6, 7-5. നാലാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
Source link