ഫെഡറല്‍ ബാങ്കും ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സും ധാരണയിൽ
കൊച്ചി: ഇടപാടുകാര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തി. ഫെഡറല്‍ ബാങ്ക് എംഡിയും സിഇയുമായ ശ്യാം ശ്രീനിവാസന്, ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് എംഡി ആന്‍ഡ് സിഇഒ വെങ്കി അയ്യര്‍ എന്നിവര്‍ ധാരണാപത്രം കൈമാറി. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വെങ്കട്ടരാമന് വെങ്കിടേശ്വരന്, ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ രമേശ് വിശ്വനാഥന്, പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ സമിത് ഉപാദ്ധ്യായ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വിവിധ സേവനങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള ശാഖകള്‍ വഴി ലഭ്യമാകും. ടേം ഇന്‍ഷ്വറന്‍സ്, വിവിധ നിക്ഷേപ പദ്ധതികള്‍, റിട്ടയര്‍മെന്റ്, പെന്ഷന് പദ്ധതികള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ, വരുമാനം നല്കുന്ന നിക്ഷേപവും ആരോഗ്യ പരിരക്ഷയും ഒന്നിച്ചു ലഭിക്കുന്ന പദ്ധതികളും ലഭ്യമാണ്.

Source link