എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ?…‘എ​ല്ലാ ക​ണ്ണു​ക​ളും റാ​ഫ​യി​ലേ​ക്ക് ’ എ​ന്ന ചി​ത്ര​ത്തി​ന് ഇ​സ്രേ​ലി സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി


ടെ​ൽ അ​വീ​വ്: ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ എ​വി​ടെ​യാ​യി​രു​ന്നു? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ‘എ​ല്ലാ ക​ണ്ണു​ക​ളും റാ​ഫ​യി​ലേ​ക്ക്’ എ​ന്ന ചി​ത്ര​ത്തി​നു​ള്ള ഇ​സ്രേ​ലി സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി​ചി​ത്ര​മാ​ണി​ത്. നി​ഷ്ക​ള​ങ്ക​നാ​യ ശി​ശു​വി​നു മു​ന്നി​ൽ ഹ​മാ​സ് ഭീ​ക​ര​ൻ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക ചി​ത്രം ഇ​സ്രേ​ലി സ​ർ​ക്കാ​രാ​ണ് പു​റ​ത്തു​വി​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ചി​ത്രം ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ വി​വ​ര​ണാ​തീ​ത​മാ​യ ഭീ​ക​ര​ത​ക​ൾ അ​ഴി​ച്ചു​വി​ട്ട​പ്പോ​ൾ നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​മാ​ണ് ചി​ത്രം ഉ​ന്ന​യി​ക്കു​ന്ന​ത്. തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ പ​ല​സ്തീ​നി​ക​ൾ എ​ണ്ണ​മി​ല്ലാ​ത്ത കൂ​ടാ​ര​ങ്ങ​ള​ടി​ച്ച് അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘എ​ല്ലാ ക​ണ്ണു​ക​ളും റാ​ഫ​യി​ലേ​ക്ക്’ എ​ന്ന പേ​രി​ൽ നേ​ര​ത്തേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. നി​ർ​മി​തബു​ദ്ധി ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം 4.4 കോ​ടി പേ​ർ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി.


Source link

Exit mobile version