എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ?…‘എല്ലാ കണ്ണുകളും റാഫയിലേക്ക് ’ എന്ന ചിത്രത്തിന് ഇസ്രേലി സർക്കാരിന്റെ മറുപടി
ടെൽ അവീവ്: ഒക്ടോബർ ഏഴിന് നിങ്ങളുടെ കണ്ണുകൾ എവിടെയായിരുന്നു? സോഷ്യൽ മീഡിയയിൽ വൈറലായ ‘എല്ലാ കണ്ണുകളും റാഫയിലേക്ക്’ എന്ന ചിത്രത്തിനുള്ള ഇസ്രേലി സർക്കാരിന്റെ മറുപടിചിത്രമാണിത്. നിഷ്കളങ്കനായ ശിശുവിനു മുന്നിൽ ഹമാസ് ഭീകരൻ തോക്കുമായി നിൽക്കുന്ന പ്രതീകാത്മക ചിത്രം ഇസ്രേലി സർക്കാരാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നെതന്യാഹു ചിത്രം തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ വിവരണാതീതമായ ഭീകരതകൾ അഴിച്ചുവിട്ടപ്പോൾ നിങ്ങളുടെ കണ്ണുകൾ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ചിത്രം ഉന്നയിക്കുന്നത്. തെക്കൻ ഗാസയിലെ റാഫയിൽ പലസ്തീനികൾ എണ്ണമില്ലാത്ത കൂടാരങ്ങളടിച്ച് അഭയം തേടിയിരിക്കുന്ന ചിത്രമാണ് ‘എല്ലാ കണ്ണുകളും റാഫയിലേക്ക്’ എന്ന പേരിൽ നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായത്. നിർമിതബുദ്ധി ഉപയോഗിച്ച് തയാറാക്കിയ ചിത്രം ഇൻസ്റ്റഗ്രാമിൽ മാത്രം 4.4 കോടി പേർ പങ്കുവയ്ക്കുകയുണ്ടായി.
Source link