കൊച്ചി: വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസിന് കഴിഞ്ഞ സാന്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ 20.1 കോടി രൂപ സംയോജിത അറ്റാദായം. 40 ശതമാനം വാർഷിക വർധനയുണ്ട്. മുൻവർഷം നാലാം പാദത്തിൽ 14.3 കോടിയായിരുന്നു അറ്റാദായം. കന്പനിയുടെ സംയോജിത വരുമാനം മുൻവർഷത്തെ 1,311 കോടി രൂപയിൽനിന്ന് 4.6 ശതമാനം വളർന്ന് 1,372 കോടി രൂപയിലെത്തി. 2023-24 സാന്പത്തികവർഷം കന്പനി 76.1 കോടി രൂപ അറ്റാദായം നേടി. 18.7 ശതമാനമാണു വാർഷികവളർച്ച. 64.1 കോടി രൂപയായിരുന്നു മുൻവർഷത്തെ അറ്റാദായം. സംയോജിത വാർഷിക വരുമാനം മുൻ വർഷത്തെ 4,892.6 കോടി രൂപയിൽനിന്ന് 5,646.7 കോടിയായി ഉയർന്നു; 15.4 ശതമാനം വളർച്ച. ഇക്കഴിഞ്ഞ മാർച്ചിൽ കന്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരുന്നു. ഐപിഒയ്ക്കു നിക്ഷേപകർ നൽകിയ പിന്തുണയ്ക്ക് കന്പനിയുടെ പ്രൊമോട്ടറും എംഡിയുമായ നവീൻ ഫിലിപ്പ് നന്ദി അറിയിച്ചു. ഓഹരി വിൽപ്പനയിലൂടെ ലഭിച്ച തുക കടബാധ്യതകൾ കുറയ്ക്കാനും കന്പനിയുടെ സാന്പത്തികനില മെച്ചപ്പെടുത്താനും ഉപയാഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ സർവീസ് ബിസിനസ് ഒഴികെ മറ്റു വിഭാഗങ്ങളിൽ നാലു ശതമാനം വളർച്ചക്കുറവുണ്ടായി. പ്രീമിയം വാഹനങ്ങളുടെ വില്പന വർധിച്ചതോടെ വരുമാനം 14 ശതമാനം വർധിച്ചു. ആഡംബര വാഹനവിഭാഗത്തിൽ വരുമാനം ഇരട്ടിയായി. തമിഴ്നാട്ടിലെ പ്രളയം, കാറുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ വെല്ലുവിളികൾക്കിടയിലാണ് ഈ നേട്ടമെന്നു നവീൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. സർവീസ്, റിപ്പയർ, സ്പെയർ പാർട്സ് വിതരണം എന്നീ ബിസിനസുകളിലും കന്പനി ഈ വർഷം മികച്ച വളർച്ച കൈവരിച്ചു. ബിസിനസിൽ പത്തു ശതമാനവും സർവീസ് ആൻഡ് റിപ്പയർ ബിസിനസിൽ 21 ശതമാനവും വരുമാനവളർച്ച നേടി.വിപണി വിപുലീകരണത്തിന്റെ ഭാഗമായി അടുത്തിടെ മഹാരാഷ്ട്രയിൽ ഭാരത് ബെൻസ് വാഹനങ്ങൾക്കു മാത്രമായി പുതിയ 3എസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള അഞ്ചാമത്തെ സംരംഭമാണിത്.

Source link