KERALAMLATEST NEWS
മോദി കന്യാകുമാരിയിൽ രണ്ട് ദിവസം ധ്യാനിക്കും
ന്യൂഡൽഹി:സ്വന്തം മണ്ഡലമായ വാരാണസിയിൽ ഉൾപ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതൽ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിൽ മേയ് 30 വൈകുന്നേരം മുതൽ ജൂൺ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. 2019-ൽ അദ്ദേഹം കേദാർനാഥിലും 2014-ൽ ശിവജിയുടെ പ്രതാപ്ഗഢിലും ധ്യാനമിരുന്നിട്ടുണ്ട്.
Source link