KERALAMLATEST NEWS

കേരളകൗമുദി സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നു: മന്ത്രി അനിൽ  കൗമുദി ടിവി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സാമൂഹ്യ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ചർച്ചാ വിഷയമാക്കുന്നത് കേരളകൗമുദി പുലർത്തുന്ന സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്ന് മന്ത്രി ജി.ആർ.അനിൽ. കൗമുദി ടിവിയുടെ 11-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹെൽത്തി ഏജിംഗ് എന്ന വിഷയത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച സിൽവർലൈൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രായമായവരുടെ പ്രശ്നങ്ങൾ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. മൂന്നുമാസം മുമ്പ് നെടുമങ്ങാട് താലൂക്കിൽ ആർ.ഡി.ഒ നടത്തിയ അദാലത്തിൽ തീർപ്പാക്കിയ 32 പരാതികൾ വാർദ്ധക്യകാലത്ത് മാതാപിതാക്കളെ അന്വേഷിക്കാത്ത മക്കളുടെ പ്രശ്‌നമായിരുന്നു. ഗ്രാമീണമേഖലയിലെ സ്ഥിതിയാണിത്. അണുകുടുംബങ്ങളായി മാറിയതാണ് ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം. ആരോഗ്യകരമായ ജീവിതം നയിച്ചാൽ വാർദ്ധക്യത്തിൽ ഭയപ്പെടാതെ മുന്നോട്ടുപോകാം. ഇത്തരമൊരു വിഷയം ചർച്ചചെയ്യാൻ മുൻകൈയെടുത്ത കേരളകൗമുദി അഭിനന്ദനമർഹിക്കുന്നു.

കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോചീഫുമായ എ.സി.റെജി അദ്ധ്യക്ഷനായി.

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി,​ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അംഗം ബി.സന്ധ്യ എന്നിവർ മുഖ്യാതിഥികളായി. പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ,​ ക്യാൻസറിനെ ഓടിത്തോൽപ്പിച്ച തങ്കപ്രസാദ് എന്നിവരെ ആദരിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിബിൻ ഗോപാൽ,​ ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടർ ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി എന്നിവർ വിഷയാവതരണം നടത്തി. കൗമുദി ടിവി ന്യൂസ് ഹെഡ് ലിയോ സ്വാഗതം പറഞ്ഞു.

ഓക്‌സിജൻ ഗ്രൂപ്പായിരുന്നു പരിപാടിയുടെ മുഖ്യസ്‌പോൺസർ. അമൃത് വേണി, മദർ ഇന്ത്യ, പങ്കജകസ്തൂരി,സൺ ഹോംസ്, അമരാലയ,ജോയ് ആലുക്കാസ്,കേരള ഭാഗ്യക്കുറി,മിൽമ, എസ്.യു.ടി പട്ടം,കെ.എസ്.ഇ.ബി, വിസ്‌മയാമാക്‌സ് അനിമേഷൻസ് എന്നിവരാണ് മറ്റു സ്‌പോൺസർമാർ.

ഉപഹാരം സമ്മാനിച്ചു

വിശിഷ്ടവ്യക്തികൾക്ക് മന്ത്രി ഉപഹാരം നൽകി. എസ്.യു.ടി ഹോസ്‌പിറ്റൽ സി.ഇ.ഒ കേണൽ രാജീവ് മണാലി,​ ഓക്‌സിജൻ ഗ്രൂപ്പിനു വേണ്ടി വിജീഷ്,​ റിസർച്ച് ആൻഡ് ക്രിയേറ്റർ ഓഫ് അമരാലയ ഡോ.ശക്തിബാബു,​ മദർ ഇന്ത്യ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ മണികണ്ഠൻ,​സൺ ഹോംസ് ഡയറക്ടർ വീണാ സജീവ്,​ കെ.എസ്.എഫ്.ഇ ലെയ്സൺ ഓഫീസർ ജയചന്ദ്രൻ നായർ,​ ജോയ് ആലുക്കാസ് മാനേജർ ഷിബിൻ,​ മിൽമ മാർക്കറ്റിംഗ് ഹെഡ് ശ്രീജിത്ത് നായർ,​പങ്കജകസ്തൂരി മീഡിയ ഓപ്പറേഷൻസ് മാനേജർ കിരൺ നായർ,​നാഡി സിദ്ധ ഹോസ്‌പിറ്റലിലെ ഡോ.വിവേക്,​ കേരള ഭാഗ്യക്കുറി വകുപ്പ് പി.ആർ.ഒ ദിലീപ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.


Source link

Related Articles

Back to top button