സിന്ധു, പ്രണോയ് രണ്ടാം റൗണ്ടിൽ
സിംഗപ്പുർ: ഇന്ത്യയുടെ പി.വി. സിന്ധു സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ. ഡാനിഷ് താരമായ ലിൻ കജർഫെൽഡറ്റിനെ 12-21, 20-22നാണ് സിന്ധു കീഴടക്കിയത്. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നു. ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെയാണ് പ്രണോയ് കീഴടക്കിയത്. സ്കോർ: 21-9, 18-21, 21-9. അതേസമയം, പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. വിക്ടർ അക്സെൽസനോടാണ് ലക്ഷ്യ സെൻ പരാജയപ്പെട്ടത്. സ്കോർ: 13-21, 21-16, 13-21.
Source link