ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഹൻസി ഫ്ളിക്ക് നിയമിതനായി. ബയേണ്‍ മ്യൂണിക്കിന്റെ മുൻ പരിശീലകനാണ് ഫ്ളിക്ക്. കഴിഞ്ഞ ആഴ്ച ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോൾത്തന്നെ പകരം ഫ്ളിക്കായിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്. രണ്ട് വർഷ കരാറിൽ ഫ്ളിക്ക് ബാഴ്സയുടെ മാനേജർ സ്ഥാനത്ത് എത്തി. ബയേണ്‍ മ്യൂണിക്കിനെ 2020ൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ചാന്പ്യൻസ് ലീഗ് എന്നിങ്ങനെ ട്രിപ്പിൾ കിരീടത്തിലെത്തിച്ച പരിശീലകനാണ് ഫ്ളിക്ക്.
Source link