അമൽജ്യോതി എൻജിനിയറിംഗ് കോളജും പോളിനോമിയൽ കോർപറേഷനും ധാരണയായി

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഫുഡ് ടെക്നോളജി വിഭാഗം ഗവേഷകരും പോളിനോമിയൽ കോർപറേഷനും തമ്മിൽ നൂതന ഭക്ഷ്യവിഭവങ്ങൾ രൂപപ്പെടുത്താൻ ധാരണയായി. ലോകമെങ്ങുമുള്ള ഭക്ഷണപ്രിയർ വളരെയധികം ഇഷ്ടപ്പെടുന്ന പ്രാതൽ വിഭവമായ മ്യൂസ്ലിയുടെ തനത് വിഭവങ്ങൾ രൂപപ്പെടുത്തുന്നതിനായി പോളിനോമിയൽ കോർപറേഷൻ ധനസഹായം നൽകും. കേരളത്തിലെ തനത് ഭക്ഷ്യവിളകൾ പ്രത്യേക രീതിയിൽ സംസ്കരിച്ച് വ്യത്യസ്തമായ വിഭവങ്ങൾ രൂപപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി. ജോർജും വകുപ്പ് മേധാവി ഡോ. ജെ.ആർ. അനൂപും അറിയിച്ചു. അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റവ.ഡോ. റോയി പഴയപറമ്പിൽ, ഡയറക്ടർ സെഡ്.വി. ളാകപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റാർട്ടപ്പ് വാലി ടിബിഐ സിഇഒ ഡോ. ഷെറിൻ സാം ജോസ് എന്നിവർ പ്രസംഗിച്ചു.

Source link