നാലര സെക്കൻഡിൽ വീണത് 54 മീറ്റർ; സിംഗപ്പുർ എയർലൈൻസിൽ സംഭവിച്ചത്
സിംഗപ്പുർ: ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പുർ എയർലൈൻസ് വിമാനം 4.6 സെക്കൻഡിനുള്ളിൽ 54 മീറ്റർ താഴോട്ടു കൂപ്പുകുത്തിയതായി കണ്ടെത്തി. ഈ മാസം 27നുണ്ടായ അപകടത്തിൽ ഹൃദ്രോഗിയായ ബ്രിട്ടീഷ് വയോധികൻ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ലണ്ടനിൽനിന്നു സിംഗപ്പുരിലേക്കു പറക്കുകയായിരുന്ന ബോയിംഗ് 777-300ഇആർ വിമാനം മ്യാൻമറിനു മുകളിൽവച്ചാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 37,000 അടി (1.3 കിലോമീറ്റർ) ഉയരത്തിൽ പറക്കുന്നതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെ താഴേക്കു പതിക്കുകയായിരുന്നുവെന്നു വിമാനത്തിലെ ബ്ലാക്ബോക്സുകൾ പരിശോധിച്ചപ്പോൾ മനസിലായി. 4.6 സെക്കൻഡുകൾകൊണ്ട് 178 അടി (54 മീറ്റർ) താഴ്ന്ന് 37,184 അടി ഉയരത്തിലായി. യാത്രക്കാർ പരിക്കേറ്റതായി കാബിൻ ക്രൂ അറിയിച്ചതിനെത്തുടർന്ന് പൈലറ്റ് വിമാനം ബാങ്കോക്കിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്തെ വീണ്ടും 37,000 അടി ഉയർത്താൻ 17 മിനിട്ടെടുത്തുവെന്നും വ്യക്തമായി. 211 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
Source link