SPORTS

ഒ​​ന്പ​​തു പേ​​രു​​മാ​​യി ഓ​​സീ​​സ് ജ​​യം


ന്യൂ​​യോ​​ർ​​ക്ക്: ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ 11 അം​​ഗ​​ങ്ങ​​ളെ ഇ​​റ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും ഓ​​സ്ട്രേ​​ലി​​യ​​യ​​്ക്ക് ജ​​യം. ലോ​​ക​​ക​​പ്പ് ടീ​​മി​​ലു​​ള്ള 11 ക​​ളി​​ക്കാ​​രെ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്​​ക്ക് അ​​ണി​​നി​​ര​​ത്താ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് സം​​ഘ​​ത്തി​​ലെ ഒ​​ന്പ​​തു​​പേ​​രു​​മാ​​യി ന​​മീ​​ബി​​യ​​യ്ക്കെ​​തി​​രേ ക​​ളി​​ച്ച ഓ​​സ്ട്രേ​​ലി​​യ 10 ഓ​​വ​​ർ ബാ​​ക്കി​​വ​​ച്ച് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: ന​​മീ​​ബി​​യ 119/9 (20), ഓ​​സ്ട്രേ​​ലി​​യ 123/3 (10). ടോ​​സ് നേ​​ടി​​യ ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ മി​​ച്ച​​ൽ മാ​​ർ​​ഷ് ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​തോ​​ടെ ചീ​​ഫ് സെ​​ല​​ക്ട​​ർ ജോ​​ർ​​ജ് ബെ​​യ്‌ലിയും ഫീ​​ൽ​​ഡിം​​ഗ് കോ​​ച്ച് ആന്ദ്രേ ബൊ​​റോ​​വെ​​ക്കും മൈ​​താ​​ന​​ത്തെ​​ത്തി ആ​​ളെ​​ണ്ണം തി​​ക​​ച്ചു. പേ​​രെ​​ഴു​​താ​​ത്ത ജ​​ഴ്സി ധ​​രി​​ച്ചാ​​യി​​രു​​ന്നു ഇ​​വ​​ർ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ഓ​​സീ​​സ് ബൗ​​ള​​ർ​​മാ​​രാ​​യ ആ​​ദം സാം​​പ മൂ​​ന്നും ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി. സാ​​നെ ഗ്രീ​​നാ​​യി​​രു​​ന്നു (30 പ​​ന്തി​​ൽ 38) ന​​മീ​​ബി​​യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ. 120 റ​​ണ്‍​സ് എ​​ന്ന ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (21 പ​​ന്തി​​ൽ 51 നോ​​ട്ടൗ​​ട്ട്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ടിം ​​ഡേ​​വി​​ഡ് (16 പ​​ന്തി​​ൽ 23), മി​​ച്ച​​ൽ മാ​​ർ​​ഷ് (14 പ​​ന്തി​​ൽ 18), ജോ​​ഷ് ഇം​​ഗ്ലി​​ഷ് (നാ​​ല് പ​​ന്തി​​ൽ അ​​ഞ്ച്) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. മാ​​ത്യു വേ​​ഡ് (അ​​ഞ്ച് പ​​ന്തി​​ൽ 12 നോ​​ട്ടൗ​​ട്ട്) വാ​​ർ​​ണ​​റി​​നൊ​​പ്പം പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ഐ​​പി​​എ​​ൽ ഫൈ​​ന​​ലി​​ലും പ്ലേ ​​ഓ​​ഫി​​ലും പ​​ങ്കെ​​ടു​​ത്ത താ​​ര​​ങ്ങ​​ൾ വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം ടീ​​മി​​നൊ​​പ്പം ചേ​​രാ​​ത്ത​​താ​​ണ് ആ​​ളെ​​ണ്ണം തി​​ക​​യ്ക്കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീം ​​ബു​​ദ്ധി​​മു​​ട്ടാ​​ൻ കാ​​ര​​ണം. ജൂ​​ണ്‍ ആ​​റി​​ന് ഒ​​മാ​​നെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.


Source link

Related Articles

Back to top button