കെഎസ്ആർടിസി ബസിൽ യാത്രക്കിടെ യുവതിക്ക് പ്രസവവേദന, ആശുപത്രിയിലെത്തും മുൻപ് പെൺകുഞ്ഞിന് ജന്മം നൽകി

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരിൽ നിന്നും തൊട്ടിൽപാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ ജന്മം നൽകിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാൽ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാൽ ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവം ഏതാണ്ട് പൂർണമാകാറായിക്കഴിഞ്ഞിരുന്നു.

തുടർന്ന് ആശുപത്രിയിൽ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്‌ടറും നഴ്‌സും ബസിൽ നിന്നുതന്നെ പ്രസവമെടുത്തു. പെൺകുഞ്ഞിനാണ് സെറീന ജന്മം നൽകിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


Source link

Exit mobile version