മ്യാന്മാറിൽ ഭൂചലനം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചലനം അനുഭവപ്പെട്ടു, റിപ്പോർട്ട്


ന്യൂഡൽഹി: മ്യാന്മാറിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 5.6 രേഖപ്പെടുത്തിയ ചലനത്തെത്തുടർന്ന് അതിർത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ​ഗുവഹാത്തി, ഷില്ലോങ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 6.43-നായിരുന്നു ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ‌


Source link

Exit mobile version