തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ 25ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്ന് വൈകിട്ട് നാല് മുതൽ പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കും.
അപേക്ഷകർക്കായി സ്‌കൂളുകളിൽ ഹെൽപ് ഡെസ്കുകളുണ്ട്. ട്രയൽ അലോട്ട്‌മെന്റ് 29ന്. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും മൂന്നാം അലോട്ട്‌മെന്റ് 19നും നടക്കും. www.vhseportal.kerala.gov.in \ www.admission.dge.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് വി.എച്ച്.എസ്.ഇ അപേക്ഷകൾ സമർപ്പിക്കാം.
Source link