CINEMA

വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ അപ്രതീക്ഷിത ചോദ്യം; നാണത്തോടെ മറുപടി നൽകി രശ്മിക

വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ അപ്രതീക്ഷിത ചോദ്യം; നാണത്തോടെ മറുപടി നൽകി രശ്മിക | Rashmika Mandanna Anand

വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ അപ്രതീക്ഷിത ചോദ്യം; നാണത്തോടെ മറുപടി നൽകി രശ്മിക

മനോരമ ലേഖകൻ

Published: May 29 , 2024 02:31 PM IST

1 minute Read

ആനന്ദ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക മന്ദാന

ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരെന്നു ചോദിച്ചപ്പോൾ ‘റൗഡി ബോയ്’ എന്ന് പ്രതികരിച്ച് നടി രശ്മിക മന്ദാന. നടൻ വിജയ് ദേവരകൊണ്ട ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. റിലീസിന് തയാറെടുക്കുന്ന ‘ഗം ഗം ഗണേശ’ എന്ന ചിത്രത്തിന്റെ  പ്രമോഷൻ പരിപാടിക്കിടയാണ് ചിത്രത്തിലെ നായകനും വിജയ് ദേവരകൊണ്ടയുടെ സഹോദരനുമായ ആനന്ദ് ദേവരകൊണ്ട ഒപ്പമുണ്ടായിരുന്ന രശ്മികയോട് ഏറ്റവും പ്രിയപ്പെട്ട സഹതാരത്തെപ്പറ്റി ചോദിച്ചത്. ചോദ്യം കേട്ട രശ്‌മിക നാണം കൊണ്ട് ചിരിക്കുന്നത് വിഡിയോയിൽ കാണാം. ആനന്ദ് ദേവരകൊണ്ടയും പ്രഗതി ശ്രീവാസ്തവയും അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു രശ്മിക മന്ദാന.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ ‘ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട സഹനടൻ?’ എന്ന  ചോദ്യം ആനന്ദ് ദേവരകൊണ്ട രശ്മിക മന്ദാനയോട് ചോദിക്കുന്നുണ്ട്. ചോദ്യം കേട്ടപാടെ പരിപാടിയിലുണ്ടായിരുന്ന ആരാധകർ, ‘വിജയ് ദേവരകൊണ്ട’ എന്ന് ആർത്തുവിളിച്ചു. ആരാധകരുടെ ആർപ്പുവിളിക്കിടയിൽ നാണത്താൽ ചുവന്ന, രശ്‌മിക വിജയ്‌യുടെ ചെല്ലപ്പേര് ആയ ‘റൗഡി ബോയ്’ എന്നാണ് മറുപടി പറഞ്ഞത്. ആനന്ദ് നമ്മളൊരു കുടുംബമാണെന്നും ഇപ്പോൾ പെട്ടന്ന് ഇങ്ങനെയൊക്കെ ചോദിക്കാമോ എന്നും രശ്മിക പറയുന്നുണ്ട്. 

രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പ്രണയം രശ്മിക തന്നെ തുറന്നു പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ സ്‌ക്രീൻ പങ്കിട്ടത്തോടെ വാർത്തകളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും.  അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി പലപ്പോഴും അവരുടെ ഓഫ് സ്‌ക്രീൻ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും സ്ഥിരമായി പറയാറുണ്ടെങ്കിലും അവർ ഒരുമിച്ച് യാത്രകൾ പോകാറുണ്ടെന്നും അവധിക്കാലം ചെലവഴിക്കാറുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. 

വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന ചിത്രമായ രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ‘വിഡി14’ എന്ന ചിത്രത്തിലൂടെ വിജയും രശ്മികയും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English Summary:
Rashmika Mandanna declares Anand Deverakonda as a family member

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-rashmikamandanna f3uk329jlig71d4nk9o6qq7b4-list 7577rbvo2c0odburmts65sqdfj mo-entertainment-movie-vijaydevarakonda


Source link

Related Articles

Back to top button