ലാഹോർ: 1999-ല്‍ ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാര്‍ഗില്‍ യുദ്ധത്തിനു വഴിതുറന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും താനും ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു. ‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങള്‍ നടത്തി. അതിനുശേഷം വാജ്‌പേയി ഇവിടെവന്ന് നമ്മളുമായി കരാറുണ്ടാക്കി. ഈ കരാര്‍ ലംഘിച്ചത് നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്’, ഷരീഫ് പാകിസ്താന്‍ മുസ്ലീം ലീഗ് (പി.എം.എല്‍-എന്‍) യോഗത്തില്‍ പറഞ്ഞു. സുപ്രീം കോടതി അയോഗ്യനാക്കി ആറ് വര്‍ഷത്തിന് ശേഷമാണ് നവാസ് ഷരീഫിനെ ഭരണകക്ഷിയുടെ പ്രസിഡന്റായി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്.
Source link