WORLD

റാഫയിലെ അഭയാർഥിക്യാമ്പുകളിൽ ആക്രമണംതുടർന്ന് ഇസ്രയേൽ; 37 പേർ കൊല്ലപ്പെട്ടു, 10 ലക്ഷംപേർ പലായനംചെയ്തു


റാഫ: തെക്കൻ ഗാസയിലെ റാഫയിൽ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ബോംബിട്ട് 45 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായറാഴ്ച ആക്രമണമുണ്ടായ താൽ അൽ സുൽത്താനുൾപ്പെടെ റാഫയുടെ വിവിധഭാഗങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബോബാക്രമണവും ഷെല്ലാക്രമണവും നടത്തി. 37-ഓളം പേർ കൊല്ലപ്പെട്ടു. ക്യാമ്പുകൾക്കുമേൽ ബോംബിട്ട് അഭയാർഥികളെ കൊലപ്പെടുത്തിയതിൽ അന്താരാഷ്ട്രതലത്തിൽ രോഷം പടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നീക്കം. ഞായറാഴ്ച റാഫയിലെ അഭയാർഥി ക്യാമ്പുകൾ കത്തിയമർന്നതിന് കാരണം പലസ്തീൻ സൈന്യത്തിന്റെ തന്നെ ഉ​ഗ്രശേഷിയുള്ള ആയുധങ്ങളാവാം എന്നാണ് ഇസ്രയേൽ പറയുന്നത്.


Source link

Related Articles

Back to top button