തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനിമുതൽ പുതിയ സംവിധാനം. യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒടിപി സംവിധാനവും ജൂലായ് ഒന്ന് മുതൽ ഏർപ്പെടുത്തും.
രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഉദ്യോഗാർത്ഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യണം. ആറു മാസം കൂടുമ്പോൾ പാസ്‌വേഡ് പുതുക്കുകയും വേണം.
മാറ്റി വച്ചു
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, എൻസിഎ,തസ്തിക മാറ്റം മുഖേന), ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്ക് 31 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചു.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി (കാറ്റഗറി നമ്പർ 343/2023) തസ്തികയിലേക്ക് ജൂൺ ഒന്നിന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (കാറ്റഗറി നമ്പർ 344/2023) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് ജൂൺ മൂന്നിന് രാവിലെ 10.30 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കെൽപാം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 161/2022) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്കും, .മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 467/2021, 468/2021) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്കും ജൂൺ 3 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
Source link