ഇന്നത്തെ നക്ഷത്രഫലം, മെയ് 29, 2024
ചില രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായി ചെലവുകൾ വർധിക്കാനിടയുണ്ട്. ചിലർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണം അനാവശ്യമായി ആഡംബര കാര്യങ്ങൾക്കായി പണം ചെലവിടുന്നതാകാം. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർ രേഖകളെല്ലാം വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. തൊഴിൽ തേടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ തട്ടിപ്പിന് ഇരയായേക്കാം. ഇന്ന് ആരെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിച്ച് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചേക്കാം. ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? വിശദമായി വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടം രാശിയിലുള്ളവർക്ക് ഇന്ന് ചെലവ് വർധിക്കാനിടയുണ്ട്. വരവിനപ്പുറത്തേയ്ക്ക് ചെലവ് നീങ്ങുന്നത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. നാളുകളായി തൊഴിൽ തേടിയിരുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. നിയമത്തിന്റെ വഴിക്ക് നീങ്ങുന്ന കാര്യങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായിരിക്കാനിടയില്ല. ഇന്ന് ഗൃഹത്തിൽ ബന്ധുസന്ദര്ശനത്തിന് സാധ്യതയുണ്ട്. ചില സാഹചര്യങ്ങളെ ബുദ്ധിപരമായി നേരിടുന്നതിൽ നിങ്ങൾ വിജയിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. വലിയ ലാഭം തേടിയുള്ള യാത്രയിൽ ചെറിയ നേട്ടങ്ങൾ നൽകുന്ന അവസരങ്ങൾ അവഗണിക്കരുത്. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലി തേടുന്നവർ തട്ടിപ്പിന് ഇരയാകാതെ നോക്കണം. സാമ്പത്തിക കാര്യങ്ങളിൽ വിജയം നേടും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല അവസരം ലഭിക്കുന്നതാണ്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ലഭിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് ചില പ്രധാന ഉത്തരവാദിത്തങ്ങളോ സ്ഥാനമാനങ്ങളോ ലഭിച്ചേക്കാം. നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളായിരിക്കും ലഭിക്കുക. വസ്തു സംബന്ധമായ ഇടപാട് ഉറപ്പിക്കുന്നതിന് മുമ്പായി അതിന്റെ രേഖകളെല്ലാം നന്നായി പരിശോധിക്കണം. തൊഴിൽ മേഖലയിൽ ചില വലിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകം രാശിക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. വളരെക്കാലമായുള്ള ഒരാഗ്രഹം ഇന്ന് സഫലമായേക്കാം. മതപരമായ പരിപാടികളിൽ സജീവമായി പങ്കെടുക്കും. ചില ജോലികളിൽ ഇന്ന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഈ കൂറുകാർക്ക് ഇന്ന് വരുമാനം മെച്ചപ്പെടാനിടയുണ്ട്. ഇന്ന് ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിച്ചേക്കാം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർ നേരിട്ടിരുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നീങ്ങും. അതേസമയം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ അത് അവഗണിക്കരുത്. ഇന്ന് ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചേക്കാം. മാതാപിതാക്കളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവഗണിക്കരുത്. ദൈനംദിന കാര്യങ്ങൾ ശ്രദ്ധയോടെ നിറവേറ്റുമെങ്കിലും ചെലവുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമാണ്. പങ്കാളിത്തത്തോടെ ചില കാര്യങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കും. നിങ്ങളുടെ നേതൃപരമായ കഴിവുകൾ വികസിക്കും. ജോലിക്കാരായവർക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ വാർത്തകൾ ലഭിച്ചേക്കാം. കുടുംബ ജീവിതത്തിൽ നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ആശ്വാസമാകും. മാതാപിതാക്കൾക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർ ഇന്ന് എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസമോ ജോലിയോ സംബന്ധിച്ച തീരുമാനങ്ങളൊന്നും തിടുക്കത്തിൽ എടുക്കരുത്. ഇന്ന് ആരെയും അമിതമായി വിശ്വസിക്കരുത്. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തും വ്യാപാര രംഗത്തും എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കുക. ആർക്കെങ്കിലും മുമ്പ് പണം കടമായി നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കാനിടയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടുകയും ചെയ്യും. കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. തൊഴിൽ ആവശ്യങ്ങൾക്കായി യാത്ര ആവശ്യമായി വന്നേക്കാം. യാത്രയ്ക്കിടയിൽ സുപ്രധാന വിവരങ്ങൾ നിങ്ങളെ തേടിയെത്തും. ജോലിയിൽ നേട്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)വീട്ടിലെ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ ആവശ്യമാണ്. മുതിർന്നവരിൽ നിന്ന് നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ ലഭിച്ചേക്കാം. ജോലികളിൽ ജാഗ്രത ആവശ്യമാണ്. കുടുംബത്തിലെ ഏത് പ്രശ്നവും വളരെ ക്ഷമയോടെ പരിഹരിക്കാൻ ശ്രമിക്കുക. പ്രണയ ജീവിതം നയിക്കുന്നവർക്ക് അത്ര ശുഭകരമല്ല കാര്യങ്ങൾ. സന്താനങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾ തിരക്കിലാകാൻ സാധ്യതയുണ്ട്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകര രാശിയിലെ ബിസിനസുകാരായവർക്ക് ഇന്ന് നല്ല ദിവസമാണ്. സഹോദര ബന്ധം ദൃഢമാകും. സർക്കാർ ജോലിക്കാരായവർക്ക് ഇന്ന് ഗുണകരമായ വാർത്ത ലഭിച്ചേക്കാം. സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. ഒരു വ്യക്തിയോട് നിങ്ങളുടെ മനസിലുള്ളത് തുറന്ന് പറയാൻ അവസരം ലഭിക്കും. മതപരമായ ചില പരിപാടികളുടെ ഭാഗമായേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഇന്ന് നിങ്ങളുടെ ആത്മാഭിമാനം വർധിക്കും. ദാമ്പത്യത്തിൽ സന്തോഷം തിരികെ വരും. ഇന്ന് ആഡംബര കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ അമിത ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സൃഷ്ടിപരമായ കാര്യങ്ങളിൽ കഴിവ് പ്രകടമാക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് വരുമാനം മെച്ചപ്പെടും. കുടുംബങ്ങളിൽ നിന്ന് ഗുണകരമായ നീക്കങ്ങൾ ഉണ്ടാകും. ബിസിനസിൽ ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും.
Source link