ബ്രസല്‍സ്: 2024 യുവേഫ യൂറോ കപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. കെവിന് ഡി ബ്രൂയിനാണ് ടീമിന്റെ ക്യാപ്റ്റന്‍. 2023ല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയശേഷം 2024 മേയില്‍ തിരിച്ചെത്തിയ അക്സല്‍ വിറ്റ്സെലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കുവും 25 അംഗ ടീമിലെ സാന്നിധ്യമാണ്. ഗ്രൂപ്പ് ഇയില്‍ യുക്രെയ്ൻ, റൊമാനിയ, സ്ലോവാക്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് ബെല്‍ജിയം. ജൂണ്‍ 17ന് സ്ലോവാക്യയ്ക്കെതിരേയാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം.
Source link