SPORTS

പ്ര​ജ്ഞാ​ന​ന്ദം


സ്റ്റാ​വ​ഞ്ച​ര്‍ (നോ​ര്‍​വെ): ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ജ്ഞാ​ന​ന്ദ, കൊ​നേ​രു ഹം​പി എ​ന്നി​വ​ര്‍​ക്ക് നോ​ര്‍​വെ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ ആ​ദ്യ ജ​യം. ഫ്രാ​ന്‍​സി​ന്‍റെ ഫി​റോ​സ്ജ അ​ലി​റേ​സ​യെ​യാ​ണ് പ്ര​ജ്ഞാ​ന​ന്ദ തോ​ല്‍​പ്പി​ച്ച​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഹം​പി സ്വീ​ഡ​ന്‍റെ പി​യാ ക്രാ​മ്‌​ലിം​ഗി​നെ കീ​ഴ​ട​ക്കി. അ​തേ​സ​മ​യം, പ്ര​ജ്ഞാ​ന​ന്ദ​യു​ടെ സ​ഹോ​ദ​രി ആ​ർ. വൈ​ശാ​ലി ചൈ​ന​യു​ടെ ജു ​വെ​ന്‍​ജു​നി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. വ​നി​താ ലോ​ക ചാ​മ്പ്യ​നാ​ണ് വെ​ന്‍​ജു​ൻ. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ ഡി​ങ് ലി​റെ​ന്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ നോ​ര്‍​വെ​യു​ടെ മാ​ഗ്ന​സ് കാ​ള്‍​സ​ണു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.


Source link

Related Articles

Back to top button