ആംസ്റ്റർഡാം: മുൻ രഹസ്യാന്വേഷണ മേധാവി ഡിക് സ്കൂഫ് നെതർലാൻഡ്സ് പ്രധാനമന്ത്രിയാകും. അടുത്ത സർക്കാർ രൂപീകരിക്കാൻ ധാരണയായിട്ടുള്ള നാലു പാർട്ടികൾ ഇന്നലെ യോഗം ചേർന്നാണ് 67കാരനായ ഡിക് സ്കൂഫിന്റെ പേര് പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചത്. നിലവിൽ നീതിന്യായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സ്കൂഫ്. രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ എഐവിഡിയുടെയും ഭീകരവിരുദ്ധ ഏജൻസിയായ എൻസിടിവിയുടെയും തലവനായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. നാലു പാർട്ടികൾ ചേർന്ന സഖ്യമാണ് അടുത്ത സർക്കാർ രൂപീകരിക്കുന്നത്. അഭയാർഥികളുടെ കാര്യത്തിൽ ശക്തമായ നിയമമുണ്ടാക്കുമെന്നും അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുമെന്നും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Source link