സാബലെങ്ക, റെബാകിന മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ലോക നാലാം റാങ്ക് എലേന റെബാകിന, രണ്ടാം റാങ്ക് അരീന സാബ ലെങ്ക എന്നിവർ രണ്ടാം റൗണ്ടില്‍. റെബാകിന 6-2, 6-3ന് ഗ്രീറ്റ് മിന്നനെ പരാജയപ്പെടുത്തി. ഏഴാം റാങ്ക് താരം ചൈനയുടെ ഷെങ് ക്വിന്‍വെന്‍ 6-2, 6-1ന് അലീസ് കോര്‍നെറ്റിനെ തോൽപ്പിച്ചു. പുരുഷ സിംഗിള്‍സില്‍ അഞ്ചാം റാങ്കിലുള്ള റഷ്യയുടെ ഡാനില്‍ മെദ്വദേവ് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ (6-3, 6-4,5-7, 6-3) ജര്‍മനിയുടെ ഡൊമിനിക് കോഫെറെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. എഴാം റാങ്കിലുള്ള കാസ്പര്‍ റൂഡ് 6-3, 6-4, 6-3ന് ബ്രസീലിന്റെ ഫിലിപെ അല്വിസിനെ തോല്‍പ്പിച്ചു. അര്‍ജന്റീനയുടെ ടോംസ് മാര്ട്ടിന് എച്ചെവെറി, ഫാബിയോ ഫോഗ്നി എന്നിവരും രണ്ടാം റൗണ്ടിലെത്തി.
Source link