ഒമർ ലുലുവിനെതിരെ യുവ നടിയുടെ പീഡന പരാതി; പ്രതികരണവുമായി സംവിധായകൻ
ഒമർ ലുലുവിനെതിരെ യുവ നടിയുടെ പീഡന പരാതി; പ്രതികരണവുമായി സംവിധായകൻ | harassment-complaint-young-actress-against-omar-lulu-response
ഒമർ ലുലുവിനെതിരെ യുവ നടിയുടെ പീഡന പരാതി; പ്രതികരണവുമായി സംവിധായകൻ
മനോരമ ലേഖിക
Published: May 28 , 2024 07:10 PM IST
1 minute Read
യുവനടിയുടെ ലൈംഗിക പീഡന ആരോപണം വ്യക്തിപരമായ വിരോധം മൂലമെന്ന് ഒമർ ലുലു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിങ്ങിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമർ ലുലു ആരോപിച്ചു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിക്കു പുറകിൽ എന്നും ഒമർ ലുലു പറയുന്നു.
”ഈ പെൺകുട്ടിയുമായി ഒരുപാടുനാളായുള്ള സൗഹൃദമുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. എന്നാൽ ഇടയ്ക്ക് സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചു. കഴിഞ്ഞ ആറു മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. തൊട്ടു മുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോളാണ് ഇങ്ങനെയൊരു പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാത്തത്തിലുള്ള ദേഷ്യവുമാകാം ഇങ്ങനെയൊരു പരാതിക്കു കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക് മൈലിങ്ങിന്റെ ഭാഗം കൂടിയാണെന്ന് ആരുകണ്ടു” ഒമർ ലുലുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
മലയാളത്തിലെ യുവ നടിയാണ് ലൈംഗിക പീഡന പരാതിയുമായി ഒമർ ലുലുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടി പരാതിയില്‍ പറയുന്നു. മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
‘ബാഡ് ബോയ്സ്’ എന്നാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പേര്. ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക.
English Summary:
Omar Lulu says that the sexual harassment allegations of the young actress are due to personal enmity.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 5lg0gierlmska1qeh0bgb8438j mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-omarlulu
Source link