ആ ലുക്ക് മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ അല്ല; യഥാർഥ ചിത്രവുമായി ടിനി ടോം | Tiny Tom Rahman
ആ ലുക്ക് മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ അല്ല; യഥാർഥ ചിത്രവുമായി ടിനി ടോം
മനോരമ ലേഖകൻ
Published: May 28 , 2024 10:37 AM IST
Updated: May 28, 2024 10:42 AM IST
1 minute Read
ടിനി ടോമും റഹ്മാനും
കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സത്യത്തിൽ ടിനി ടോമിന്റെയും റഹ്മാന്റെയും യഥാർഥ ചിത്രമാണ് ‘തലവെട്ടി’ പല ഫാൻസ് ഗ്രൂപ്പുകളിലും പ്രചരിച്ചത്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ബാഡ് ബോയ്സ്’ എന്ന സിനിമയിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് റഹ്മാനും ടിനി ടോമും എത്തുന്നത്. കറുപ്പണിഞ്ഞ ഗെറ്റപ്പിലുള്ള ഇരുവരുടെയും ലൊക്കേഷൻ സ്റ്റിൽ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. ഇതില്‍ നിന്നുമാണ് ഇരുവരുടെയും തലവെട്ടി മാറ്റി മമ്മൂട്ടിയും മോഹൻലാലുമാക്കി മാറ്റിയത്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക. കോമഡി ഫൺ എന്റർടെയ്നർ ചിത്രം നിർമിക്കുന്നത് അബാം മൂവിസ് ആണ്. ടിനി ടോം, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ഹരിശ്രീ അശോകൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആൽബി. സംഗീതം വില്യം ഫ്രാൻസിന്. എഡിറ്റിങ് ദിലിപ് ഡെന്നിസ്. ആർട് ജോസഫ് നെല്ലിക്കൽ.
English Summary:
Tiny Tom and Rahman’s stylish look
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-tinitom mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-actor-rahman 14lr4jrd4gu0mbbojkpn93adc4 mo-entertainment-movie-omarlulu
Source link