‘മെഗാ ഷോ’; ‘ടർബോ’ സക്സസ് ടീസർ | Turbo Success Teaser
‘മെഗാ ഷോ’; ‘ടർബോ’ സക്സസ് ടീസർ
മനോരമ ലേഖകൻ
Published: May 28 , 2024 12:43 PM IST
1 minute Read
ടീസറിൽ നിന്നും
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’ സക്സസ് ടീസർ റിലീസ് ചെയ്തു. സിനിമയിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനോടകം തരംഗമായി കഴിഞ്ഞു.
അതേസമയം ബോക്സ്ഓഫിസിലും ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. നാല് ദിവസം കൊണ്ട് അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് മിഥുൻ മാനുവൽ തിരക്കഥ എഴുതിയിരിക്കുന്നു.
കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജന ജയപ്രകാശ് ആണ് നായിക.
English Summary:
Watch Turbo Success Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-turbo mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 2qi7p4avga9mmr1eu7lo5mr007 mo-entertainment-common-teasertrailer
Source link