സംവിധാനം നാദിർഷ; നായകനായി റാഫിയുടെ മകൻ; ടീസർ

സംവിധാനം നാദിർഷ; നായകനായി റാഫിയുടെ മകൻ; ടീസർ | Once upon a time in Kochi Teaser

സംവിധാനം നാദിർഷ; നായകനായി റാഫിയുടെ മകൻ; ടീസർ

മനോരമ ലേഖകൻ

Published: May 28 , 2024 10:02 AM IST

1 minute Read

ടീസറിൽ നിന്നും

മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മേയ് 31 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് നായകനായെത്തുന്നത്.’ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

കോമഡി- എന്റർടെയ്നർ ജോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിങ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോ. ഡയറക്ടർ ദീപക് നാരായൺ, പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ്, ഡിസൈൻസ് മാക്ഗുഫിൻ.

English Summary:
Watch Once upon a time in Kochi Teaser

7rmhshc601rd4u1rlqhkve1umi-list 4je0ksv2dkc4mrmd3d5hkun98a f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nadhirshah mo-entertainment-common-teasertrailer


Source link
Exit mobile version