ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; കാറിൽ വിറച്ചിരുന്ന് അഞ്ജനയും ബിന്ദു പണിക്കരും | Turbo Drfting Video
ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; കാറിൽ വിറച്ചിരുന്ന് അഞ്ജനയും ബിന്ദു പണിക്കരും
മനോരമ ലേഖകൻ
Published: May 28 , 2024 08:57 AM IST
1 minute Read
മേക്കിങ് വിഡിയോയിൽ നിന്നും
ആവേശം കൊള്ളിക്കുന്ന ഇടി മാത്രമല്ല, കോരിത്തരിപ്പിക്കുന്ന കാർ ചെയ്സ് രംഗങ്ങളും ‘ടർബോ’യുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിൽ വണ്ടി ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്യാമറ ഡ്രൈവറുടെ ഡോറിനു മുന്നിൽ ഫിറ്റ് ചെയ്താണ് ഈ സാഹസിക ഷോട്ട് പകർത്തിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ഡ്രൈവിങിൽ പേടിയോടെ വണ്ടിയിൽ ഇരിക്കുന്ന അഞ്ജനയെയും ബിന്ദു പണിക്കരെയും ആമിന നിജാമിനെയും വിഡിയോയിൽ കാണാം.
തികഞ്ഞ പെർഫെക്‌ഷനോടെ വണ്ടി പിന്നോട്ടെടെത്തും ഡ്രിഫ്റ്റ് ചെയ്തും ഷോട്ട് പൂർത്തീകരിക്കുന്ന മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.
English Summary:
Turbo Car Drfting Making Video
53tg5okaqhhbqtr75mp1blclha 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-turbo mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link