അനങ്ങാനാകാതെ രണ്ട് ദിവസമായി നിലത്ത് ഒട്ടിയിരിക്കുന്ന മൂർഖൻ; ജീവൻ രക്ഷിച്ച് വാവ, വീഡിയോ കാണാം
തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറയിലുള്ള ഒരു പെയിന്റ് കടയിൽ നിന്നാണ് വാവാ സുരേഷിന് ഇന്ന് ഫോൺ കോൾ എത്തിയത്. ഒരു മൂർഖൻ പാമ്പ് ക്ലിയറിൽ ഒട്ടിയിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്. തടികളിലെല്ലാം പോളിഷ് ആയി ഉപയോഗിക്കുന്ന വസ്‌തുവാണ് ക്ലിയർ. പശയുടെ സ്വഭാവമുള്ളതിനാലാണ് എലിയെ പിടിക്കാൻ വന്ന പാമ്പ് ഇതിൽ ഒട്ടിപ്പിടിച്ചത്. രണ്ട് ദിവസത്തോളമായി പാമ്പ് നിലത്ത് ഒട്ടിപ്പിടിച്ചിരിക്കുകയാണ്.
സ്ഥലത്തെത്തിയ വാവാ സുരേഷ് മൂർഖൻ പാമ്പിനെ കണ്ടു. പാമ്പ് മാത്രമല്ല അതിനൊപ്പം ഒരു ചത്ത എലിയും നിലത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ട്. കടയിൽ കറന്റ് പോയപ്പോൾ ജനറേറ്റർ എടുക്കാൻ ചെന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. ക്ലിയറിലും ടാറിലുമെല്ലാം ഒട്ടിയിരിക്കുന്ന മൂർഖൻ പാമ്പിനെ പലരും മണ്ണെണ്ണ ഒഴിച്ചാണ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നാണ് വാവ സുരേഷ് പറയുന്നത്. ഇത് പാമ്പിന് ജീവൻ നഷ്ടപ്പെടാൻ തന്നെ കാരണമാകും.
അതിനാൽ, പാമ്പിന്റെ ശരീരത്തിൽ നിറയെ വെളിച്ചെണ്ണ ഒഴിച്ച് വേണം അതിനെ രക്ഷിക്കാൻ. ഇങ്ങനെ ചെയ്‌താൽ മാത്രം പോര രണ്ട് ദിവസം നിരീക്ഷിച്ച ശേഷം മാത്രമേ അതിനെ കാട്ടിലേക്ക് തുറന്ന് വിടാൻ പാടുള്ളു. ഇല്ലെങ്കിൽ ശരീരത്തിലുള്ള ക്ലിയർ കാരണം മറ്റ് പ്രതലങ്ങളിൽ ഒട്ടിപ്പിടിക്കാൻ സാദ്ധ്യതയുണ്ട്. കാണാം, മൂർഖനെ രക്ഷപ്പെടുത്തുന്ന അപൂർവ കാഴ്ചയുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Source link