തമ്മിൽ അലറി വിനായകനും സുരാജും: ‘തെക്ക് വടക്ക്’ ടീസർ | Thekku Vadakku Teaser 2
തമ്മിൽ അലറി വിനായകനും സുരാജും: ‘തെക്ക് വടക്ക്’ ടീസർ
മനോരമ ലേഖകൻ
Published: May 28 , 2024 10:04 AM IST
1 minute Read
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും
പരസ്പരം കടിപിടി കൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും- നായകന്മാർക്ക് വ്യത്യസ്തമായ ആമുഖം നൽകുന്ന തെക്ക് വടക്ക് സിനിമയുടെ ആമുഖ വിഡിയോ മനോരമ ഓൺലൈനിലൂടെ റിലീസ് ചെയ്തു. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വിഡിയോകൾ. എൻജിനീയർ മാധവനാകുന്ന വിനായകന്റെയും അരി മിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖഭാവമാണ് ഈ ആമുഖ വിഡിയോയിൽ കാണാനാകുക.
ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമയുടേതായി മാസങ്ങൾക്കു മുൻപേ പുതുമയുള്ള പ്രചാരണമാണ് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാട് പൂർത്തിയായിരുന്നു. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ സുരാജ് വിക്രമിനൊപ്പമുള്ള തമിഴ് സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു.
മെൽവിൻ ജി. ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ.
English Summary:
Watch Thekku Vadakku Teaser 2
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu 3q25mm8sgm22mtbr9tb0kabg99 mo-entertainment-movie-va-shrikumar-menon f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-vinayakan
Source link