തിരുവനന്തപുരം ജില്ലയിലെ തിരുമല ആലപ്പുറത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. പ്രായമുള്ള വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. പേടിച്ച വീട്ടമ്മ അവിടെ മണ്ണെണ്ണ ഒഴിച്ചു. മതിലിലെ മാളത്തിന് അകത്താണ് പാമ്പ്.
സ്ഥലത്ത് എത്തിയ വാവ സുരേഷ് കല്ല് പൊളിച്ച് മൂർഖൻ പാമ്പിനെ പിടികൂടിയതും അമ്മയുടെ മുഖത്ത് സന്തോഷം.തുടർന്ന് രാത്രിയോടെ ഞാണ്ടൂർക്കോണത്തിന് അടുത്തുള്ള ഉൾ ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് വാവാ സുരേഷ് യാത്ര തിരിച്ചു. മക്കളില്ലാത്ത വയോധികരായ ദമ്പതികൾ പേടിച്ചാണ് വാവയെ വിളിച്ചത്. അടുക്കളയിൽ വലിയ മൂർഖൻ പാമ്പ്,എന്തായാലും കണ്ടത് നന്നായി, ഇല്ലെങ്കിൽ അപകടം ഉറപ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…
Source link