സ്വകാര്യ ആശുപത്രിയിൽ ചെലവഴിച്ചത് രണ്ടര ലക്ഷം രൂപ, മൂർഖന്റെ കടിയേറ്റ എട്ടുവയസുകാരിക്ക് സംഭവിച്ചത്

കോട്ടയം ജില്ലയിലെ കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരം എന്ന സ്ഥലത്തുനിന്നാണ് ഇത്തവണ വാവയ്ക്കും സംഘത്തിനും കോളെത്തിയത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ പാമ്പ് കടിയേറ്റ ഒരു എട്ടുവയസുകാരിയുടെ പിതാവാണ് വാവയെ വിളിച്ചത്. കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച വാവയും സംഘവും കണ്ടത്.

രണ്ട് മാസം മുൻപാണ് കുട്ടിക്ക് മൂർഖന്റെ കടിയേറ്റത്. 12 വയസുളള സഹോദരിയോടൊപ്പമാണ് കുട്ടി കളിച്ചുകൊണ്ടിരുന്നത്. പന്തെടുക്കാനായി വീടിന് സമീപത്തുളള കല്ലിടുക്കിലേക്ക് കുനിഞ്ഞപ്പോഴാണ് മൂർഖൻ കുട്ടിയുടെ വലതുകാലിൽ കടിച്ചത്. കുട്ടി പേടിച്ച് തിരികെ എത്തി സഹോദരിയോട് വിവരം പറയുകയായിരുന്നു. സഹോദരി കല്ലിടുക്കിന്റെയടുത്ത് നോക്കിയപ്പോഴാണ് കാര്യം മനസിലായത്.

ഉടൻ തന്നെ സഹോദരി സമീപത്തുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരോട് വിവരം പറഞ്ഞു. അവർ കടിയേറ്റ ഭാഗത്ത് തുണി കെട്ടിയതിനുശേഷം അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് കുട്ടിക്ക് ചികിത്സ ലഭിച്ചത്. തുടർന്ന് വെന്റിലേറ്റർ ഇല്ലെന്നു ആശുപത്രിയിലുളളവർ അറിയിച്ചു. കുറച്ച് ദിവസത്തിനുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതിനായി രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവായത്.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ രക്ഷിതാക്കൾ തിരുവനന്തപുരത്തെ എസ്ഐടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മാസത്തോളം കുട്ടി എസ്എടിയിലെ ചികിത്സയിലായിരുന്നു. എസ്ഐടി ആശുപത്രിയിൽ നിന്നും ലഭിച്ചത് മികച്ച ചികിത്സയാണെന്നും ഡോക്ടർമാരുടെ സമീപനം കാരുണ്യം നിറഞ്ഞതാണെന്നും കുട്ടിയുടെ പിതാവ് വാവയോട് പറഞ്ഞു. പാമ്പിന്റെ കടിയേറ്റാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണമെന്നും രക്തപരിശോധനയുടെ ഫലം വരുന്നതിന് മുൻപ് തന്നെ ആന്റിവെനം നൽകണമെന്നുമാണ് വാവയുടെ നിർദ്ദേശം. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…


Source link
Exit mobile version