ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിക്കവാടത്തിനു സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിയുടെ മുന്നിൽ കൂടിനിന്നവർക്കാണു പരിക്കേറ്റത്. ബിന്റ് ജെബയിൽ പട്ടണത്തിൽ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. ബൈക്കിൽ സഞ്ചരിച്ചയാളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ആശുപത്രിക്കും കേടുപാട് സംഭവിച്ചു.
Source link