ന്യൂയോർക്ക്: കാർ മോഷ്ടാവിന്റെ വെടിയേറ്റ് അമേരിക്കൻ നടൻ ജോണി വാക്ടർ (37) കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസിലാണു സംഭവം. ശനിയാഴ്ചയാണ് വാക്ടറിന്റെ മരണം സ്ഥിരീകരിച്ചത്. വീട്ടിലേക്കു മടങ്ങവേ വാക്ടറിന്റെ കാറിലെ കാറ്റലിറ്റിക് കണ്‍വേർട്ടർ മോഷ്ടിക്കാൻ ശ്രമമുണ്ടായി. ഇതു ചോദ്യംചെയ്തപ്പോൾ മോഷ്ടാവ് വാക്ടറിനു നേരേ വെടിയുതിർക്കുകയായിരുന്നു.
Source link