സെവിയ്യ: ജയത്തോടെ സ്പാനിഷ് ഫുട്ബോൾ ടീമായ ബാഴ്സലോണ 2023-24 സീസൺ പൂര്‍ത്തിയാക്കി. എവേ പോരാട്ടത്തില്‍ ബാഴ്സലോണ 2-1ന് സെവിയ്യയെ പരാജയപ്പെടുത്തി. ബാഴ്സ പരിശീലകനായി ചാവി ഹെര്‍ണാണ്ടസിന്റെ അവസാന മത്സരമായിരുന്നു. ഈ സീസണില്‍ ട്രോഫികളൊന്നും നേടാൻ ബാഴ്സയ്ക്കു സാധിച്ചില്ല. ലാ ലിഗയിൽ റയല്‍ മാഡ്രിഡിനു (95) പിന്നില്‍ 85 പോയിന്റുമായി രണ്ടാമതി ബാഴ്സ ഫിനിഷ് ചെയ്തു.
Source link